Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാമ്പത്തികം

ഒരു തരി മണ്ണ് മതി; പൊന്ന് വിളയിക്കും പത്മനാഭന്‍

April 11, 2025
in സാമ്പത്തികം
A A
ഒരു തരി മണ്ണ് മതി; പൊന്ന് വിളയിക്കും പത്മനാഭന്‍
Share on FacebookShare on Twitter

ചെറിയ ഉള്ളി, സവാള, കാരറ്റ്, ബിറ്റ്‌റൂട്ട് മുതലായവയൊന്നും നമ്മുടെ നാട്ടില്‍ വിളയില്ല എന്ന ധാരണ തിരുത്തുകയാണ് ആവള പൂളക്കണ്ടി കെ.ടി.പത്മനാഭന്‍ എന്ന മാതൃകാ കര്‍ഷകന്‍.
കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി, കൊത്തമര, സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്, തക്കാളി, വെണ്ട, ചീര, പയര്‍, വഴുതിന, മുളക് 3 തരം, വെജി മുളക്, പാവയ്ക്ക, പീച്ചി, പടവലം, ചുരങ്ങ, വെള്ളരി, മത്തന്‍, കക്കിരി, എളവന്‍, മല്ലിച്ചപ്പ്, ഉലുവ, കടുക്, ചോളം, മണിച്ചോളം, ചതുരപ്പയര്‍, കോവക്ക, ഇടവിളകളായ ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്കല്‍, കാച്ചില്‍, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്, കപ്പ, കൂവ,
ചെണ്ടുമല്ലി അങ്ങനെയങ്ങനെ നീളുന്നു. ഇവയൊക്കെ മൈസൂരിലോ പൊള്ളാച്ചിയിലോ ഒന്നുമല്ല. ഇവിടെ ആവളയുടെ മണ്ണില്‍ സുലഭമാണ്. കൃഷി ചെയ്യുകയും നൂറു മേനി വിള കൊയ്യുകയും ചെയ്യുന്നു പത്മനാഭന്‍.
നെല്ല്, താറാവ്, മത്സ്യം എന്നിവ ചേര്‍ന്ന് സംയോജിത കൃഷി രീതിയും പരീക്ഷിക്കുന്നു. ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റ്, അസോള, ഒപ്പം തേനീച്ച വളര്‍ത്തലും.
മൊത്തമുള്ള 5 ഏക്കര്‍ 50 സെന്റ് സ്ഥലത്ത് 3 ഏക്കറിലും നെല്‍കൃഷി ചെയ്യുന്നു. നെല്‍ വരമ്പുകളിലും ഗ്രോ ബാഗിലും സമീപ പറമ്പുകളിലെ
മണ്ണിലുമാണ് മറ്റുകൃഷി ചെയ്യുന്നത്. കൂടാതെ വയലിലെ 2 കുളത്തില്‍ വരാല്‍, പറമ്പിലെ 2- ടാങ്കില്‍ ആസാം വാളയും വളര്‍ത്തുന്നു. കൂണ്‍ കൃഷി വെറെയും.
സ്വന്തമായി കാര്‍ഷിക യന്ത്രങ്ങള്‍, ട്രില്ലര്‍, ചെറുതും വലതുമായ ട്രാക്ടര്‍, കൊയ്ത്ത് മെതി യന്ത്രം, ഇതിനു പുറമെ നെല്ല് കുത്തുന്ന ചെറിയ മില്ലും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനകം നിരവധി കര്‍ഷക അവാര്‍ഡുകള്‍ ഇദ്ദേഹം വാരിക്കുട്ടി.
ഒരു തരി മണ്ണും വെറുതെ കളയാതെ കൃഷിക്കായി ഉപയോഗിക്കുന്ന കെ.ടി.പത്മനാഭന്റെ കൃഷിപ്പാടം കാണാനും പഠിക്കാനുമായി വിദ്യാര്‍ഥികളും കര്‍ഷകരും കാര്‍ഷിക ക്ലബ്ബ് അംഗങ്ങളും നിത്യസന്ദര്‍ശകരാണ്. ജീവിതത്തിന്റെ മുഴുവന്‍ സമയവും കൃഷിക്കായി മാത്രം ചെലവഴിക്കുകയും പൊന്നുവിളയിക്കുകയും ചെയ്യുന്ന കെ.ടി.പത്മനാഭന്റെ കൃഷി മാതൃകയാക്കേണ്ടതും പ്രോല്‍സാഹിപ്പിക്കേണ്ടതുമാണെന്ന് ഉറപ്പ്.
ഇ.ആനന്ദന്‍

RECOMMENDED NEWS

വിദേശപര്യടനത്തിന് ഏഴ് സംഘം; തരൂര്‍, വി.മുരളീധരന്‍, ബ്രിട്ടാസ്, ഇ.ടി.മുഹമ്മദ് ബഷീര്‍ പട്ടികയില്‍

വിദേശപര്യടനത്തിന് ഏഴ് സംഘം; തരൂര്‍, വി.മുരളീധരന്‍, ബ്രിട്ടാസ്, ഇ.ടി.മുഹമ്മദ് ബഷീര്‍ പട്ടികയില്‍

3 weeks ago
വടകര ആവിക്കല്‍ തെക്കേ പുരയില്‍ സുരേഷ് അന്തരിച്ചു

വടകര ആവിക്കല്‍ തെക്കേ പുരയില്‍ സുരേഷ് അന്തരിച്ചു

1 month ago
സമാന്തര സര്‍വീസിനെതിരെ നടപടി വേണം; ഏഴിന് ബസ് സമരം

സമാന്തര സര്‍വീസിനെതിരെ നടപടി വേണം; ഏഴിന് ബസ് സമരം

5 months ago
നാരായണനഗരം എം.ടി.ദേവി അന്തരിച്ചു

നാരായണനഗരം എം.ടി.ദേവി അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal