Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ വെട്ടി മുറിച്ചു; കെഎസ്ഇബിക്കെതിരെ രോഷം

April 11, 2025
in പ്രാദേശികം
A A
ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ വെട്ടി മുറിച്ചു; കെഎസ്ഇബിക്കെതിരെ രോഷം
Share on FacebookShare on Twitter

നാദാപുരം: കേരളവിഷന്‍ ഓപ്പറേറ്റര്‍മാരുടെ ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ വെട്ടി മുറിച്ച് നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം. കെഎസ്ഇബി നാദാപുരം ഡിവിഷന്‍ ഓഫീസിലേക്ക് (കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍) സിഒഎ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ രോഷമിരമ്പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. നിക്ഷിപ്ത താല്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.മന്‍സൂര്‍ പറഞ്ഞു. പണം അടച്ച കേബിള്‍ ഓപ്പറേറ്റര്‍മാരുടേത് ഉള്‍പ്പെടെ കെഎസ്ഇബി നാദാപുരം ഡിവിഷന് കീഴിലുള്ള എടച്ചേരി, നാദാപുരം, നടുവണ്ണൂര്‍ എന്നീ സെക്ഷന്‍ പരിധികളിലാണ് കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥര്‍ വ്യാപകമായി ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ വെട്ടി നശിപ്പിച്ചത്. അതോടെ ഈ ഭാഗങ്ങളിലുള്ള ജനങ്ങളുടെ ഇന്റര്‍നെറ്റ് സേവനവും ഡിജിറ്റല്‍ ടിവി സേവനവും തടസ്സപ്പെട്ടു. ഇതിനെതിരെയാണ് കെഎസ്ഇബി നാദാപുരം ഡിവിഷനിലേക്ക് സിഒഎ മാര്‍ച്ച് നടത്തിയത്. അതിനിടെ വിഷയത്തില്‍ കെഎസ്ഇബി അധികൃതര്‍ ക്ഷമാപണം നടത്തി. കേബിളുകള്‍ മാറി കട്ട് ചെയ്തു പോയതാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും കെഎസ്ഇബി നാദാപുരം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ മുഹമ്മദ് വ്യക്തമാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ഇബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സിഒഎ നേതാക്കള്‍ നിവേദനവും നല്‍കി. ജില്ലാ പ്രസിഡന്റ് കെ.പി സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. ഉദ്യമി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍സലാം, സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാര്‍, സിഒഎ ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷ്ണന്‍, ജില്ലാ ട്രഷറര്‍ കെ.എസ് ജയദേവ്, സംസ്ഥാന കമ്മിറ്റി അംഗം പി.പി അഫ്‌സല്‍, കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.അബ്ദുറഹിമാന്‍, വടകര മേഖല പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ.വിനോദ് കുമാര്‍, കൊയിലാണ്ടി മേഖലാ സെക്രട്ടറി പി.ശ്രീരാജ്, താമരശ്ശേരി മേഖലാ സെക്രട്ടറി ഷൈജോ പോള്‍, വടകര മേഖലാ സെക്രട്ടറി പി.എന്‍ സുകേഷ് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

നാദാപുരം ജേര്‍ണലിസ്റ്റ് യൂണിയന് പുതിയ ഭാരവാഹികള്‍

നാദാപുരം ജേര്‍ണലിസ്റ്റ് യൂണിയന് പുതിയ ഭാരവാഹികള്‍

4 months ago
എറണാകുളത്ത് അ​മ്മ​യ്ക്കൊ​പ്പം യാ​ത്ര ചെ​യ്ത മൂന്നു വയസുകാരിയെ കാണ്മാനില്ല; വ്യാപക തെരച്ചല്‍

എറണാകുളത്ത് അ​മ്മ​യ്ക്കൊ​പ്പം യാ​ത്ര ചെ​യ്ത മൂന്നു വയസുകാരിയെ കാണ്മാനില്ല; വ്യാപക തെരച്ചല്‍

3 weeks ago

പത്തോളം വീട്ടുകാര്‍ക്ക് ആശ്വാസം; പൂതംകുനിയില്‍ റോഡ് തുറന്നു

5 months ago
വള്ളിയാട് പറമ്പത്ത് അബ്ദുല്ല ഹാജി അമ്മാരപ്പള്ളി അന്തരിച്ചു

വള്ളിയാട് പറമ്പത്ത് അബ്ദുല്ല ഹാജി അമ്മാരപ്പള്ളി അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal