വടകര: പുത്തൂര്‍ കനവ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു. ജാഗ്രതാ സമിതി രൂപീകരണ യോഗം വടകര ഡിവൈഎസ്പി
ആര്‍.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്് അജിത്ത് കെ.ടി.കെ അധ്യക്ഷത വഹിച്ചു. വി.ടി സദാനന്ദന്‍, ഫൈസല്‍ കോറോത്ത്, രാജീവന്‍ മേത്താടി എന്നിവര്‍ സംസാരിച്ചു. ജയകൃഷ്ണന്‍ പറമ്പത്ത് സ്വാഗതവും ടി.ടി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

