വേളം: ചേരാപുരം അഗ്രികള്‍ച്ചറിസ്റ്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റും ചീക്കിലോട് യുപി സ്‌കൂള്‍
റിട്ട.പ്രധാനാധ്യാപകനും കോണ്‍ഗ്രസ് വേളം മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റുമായിരുന്ന വിപി.സുധാകരന്റെ രണ്ടാം ചരമവാര്‍ഷികം കോണ്‍ഗ്രസ് കമ്മറ്റി വിവിധ പരിപാടികളോടെ ആചരിച്ചു വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ധുക്കളും പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് മഠത്തില്‍
ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. പി സോമനഥന്‍, വി.കെ സി ചന്ദ്രന്‍, കെ.കെ പ്രദ്യുമ്‌നന്‍, കെ.വി അരവിന്ദാക്ഷന്‍, പി.കെ ഇബ്രായി, പി സത്യന്‍, പി.പി.രവീന്ദ്രന്‍, സി.കെ ശ്രീധരന്‍, ടി സജിനി, എം. എന്‍ സിജീഷ് പി.കെ സുരേഷ് ബാബു, പി.കെ ഗണേശന്‍, എന്നിവര്‍ പ്രസംഗിച്ചു.

