Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാന; സ്കൂട്ടർ കുത്തിമറിച്ചിട്ടു

April 10, 2025
in കേരളം
A A
ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാന; സ്കൂട്ടർ കുത്തിമറിച്ചിട്ടു
Share on FacebookShare on Twitter

കല്പറ്റ: വയനാട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ഭീതി പടർത്തി. കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്. റോഡിൽ നിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയതിനെ തുടർന്ന് റോഡിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കാപ്പിത്തോട്ടത്തിലെ ഫെൻസിങ് തകർത്ത ആന റോഡിലേക്ക് ഇറങ്ങി റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കുത്തിമറിച്ചിട്ടു. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് ആന റോഡിന്റെ താഴ്ചയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയത്. ഇതുവഴി വരികയായിരുന്ന പനവല്ലിയിലെ സജേഷ് ആനയുടെ മുന്നിലകപ്പെട്ടു. പിന്നാലെ ആന ഓടിവരുന്നതു കണ്ട് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ സജേഷ് വീണു. സജേഷിനു തൊട്ടടുത്ത് ആനയെത്തിയെങ്കിലും പിന്മാറിയതിനാൽ തലനാരിഴയ്ക്ക് ഇയാൾ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആർആർടി സംഘം ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ആനയെ റസൽകുന്നിലെ വനത്തിലേക്ക് തുരത്തി. ഭീതി പടർത്തിയ കൊമ്പൻ കഴിഞ്ഞ മൂന്നു മാസമായി പ്രദേശത്തുണ്ടെന്നും സ്ഥിരം ശല്യക്കാരനാണെന്നും പ്രദേശവാസികൾ പറഞ്ഞു.

RECOMMENDED NEWS

27 പേരുടെ കവിതകള്‍; ‘നക്ഷത്രങ്ങളുടെ കൂട്ടുകാര്‍’ ആസ്വാദകരിലേക്ക്

5 months ago
റിട്ട.പ്രധാനാധ്യാപിക മടപ്പള്ളി അറക്കല്‍ ടി.വിജയലക്ഷ്മി അന്തരിച്ചു

റിട്ട.പ്രധാനാധ്യാപിക മടപ്പള്ളി അറക്കല്‍ ടി.വിജയലക്ഷ്മി അന്തരിച്ചു

5 days ago
കൊല്ലം മന്ദമംഗലം തളിയില്‍ രേവതി അന്തരിച്ചു

കൊല്ലം മന്ദമംഗലം തളിയില്‍ രേവതി അന്തരിച്ചു

5 months ago
ചോമ്പാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.സന്തോഷ് അന്തരിച്ചു

ചോമ്പാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.സന്തോഷ് അന്തരിച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal