Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

തോടന്നൂര്‍ യുപി സ്‌കൂളിന് പുത്തന്‍ കെട്ടിടമായി; ഉദ്ഘാടനം 12 ന്

April 10, 2025
in വിദ്യാഭ്യാസം
A A
തോടന്നൂര്‍ യുപി സ്‌കൂളിന് പുത്തന്‍ കെട്ടിടമായി; ഉദ്ഘാടനം 12 ന്
Share on FacebookShare on Twitter

വടകര: ഒരു നൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം പകര്‍ന്ന തോടന്നൂര്‍ യുപി സ്‌കൂളിനു വേണ്ടി പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 12 ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കോടി രൂപ ചെലവില്‍ ആധുനികനിലവാരത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് മുറികളില്‍ സ്മാര്‍ട്ട് ക്ലാസും എല്ലാ ക്ലാസുകളിലും സൗണ്ട് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രതിഭാ സംഗമം, ദീര്‍ഘകാല സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപിക കെ.സജിതക്കുള്ള യാത്രയയപ്പും വേദിയില്‍ നടക്കും. 2024- 25 വര്‍ഷത്തെ മികച്ച വിദ്യാര്‍ഥിക്കുള്ള ഉപഹാര സമര്‍പ്പണം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വിവിധ എന്‍ഡോവ്‌മെന്റ് വിതരണവും വേദിയില്‍ നടക്കും. കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലു മണിക്ക് നഴ്‌സറി കലോത്സവം, 6 മണി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടേയും പൂര്‍വ്വ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികള്‍ എന്നിവ
അരങ്ങേറും. രാത്രി 9 മണിക്ക് ഓസ്‌കാര്‍ മനോജും സംഘവും അവതരിപ്പിക്കുന്ന ലൈവ് സ്റ്റേജ് ഷോയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ രമ്യ പുലക്കുന്നുമ്മല്‍, പി.ടി.എ.പ്രസിഡന്റ് എ.ടി.മൂസ, പ്രധാനാധ്യാപകന്‍ സജിത്ത്.സി.ആര്‍, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; സമഗ്രമായ അന്വേഷണത്തിന്‌ വിദ്യാഭ്യാസ വകുപ്പ്

താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; സമഗ്രമായ അന്വേഷണത്തിന്‌ വിദ്യാഭ്യാസ വകുപ്പ്

3 months ago
22 കോടിയുടെ നവീകരണം പൂര്‍ത്തിയായി; വടകര റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

22 കോടിയുടെ നവീകരണം പൂര്‍ത്തിയായി; വടകര റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

3 weeks ago
ലോട്ടറിയുടെ വില വര്‍ധിപ്പിക്കാന്‍ നീക്കം; അന്നം മുട്ടിക്കുന്ന തീരുമാനം ഉപേക്ഷിക്കണമെന്ന്  ഐഎന്‍ടിയുസി

ലോട്ടറിയുടെ വില വര്‍ധിപ്പിക്കാന്‍ നീക്കം; അന്നം മുട്ടിക്കുന്ന തീരുമാനം ഉപേക്ഷിക്കണമെന്ന് ഐഎന്‍ടിയുസി

2 months ago
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal