വടകര: മണിയൂര്‍ റൂട്ടില്‍ പതിയാരക്കര ബാങ്ക് റോഡിനു സമീപം സ്വകാര്യ ബസ് മതിലില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക്.
വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. വടകരയില്‍ നിന്ന് മണിയൂരിലേക്ക് പോകുന്ന ബസ് നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. കയറ്റം ഇറങ്ങി വരുന്നതിനിടയില്‍ എതിരെ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വീട്ടുമതില്‍ പാടേ തകര്‍ന്നു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വടകര ജില്ല ആശുപത്രിയിലും സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല.
