വടകര: അന്യായമായ കോടതി ഫീസ് വര്‍ധനവിനെതിരെ വടകര കോടതി പരിസരത്ത് പ്രതിഷേധ യോഗം നടത്തി. ബാര്‍
അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.രാംദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ.മണലില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.സാജിര്‍, എല്‍.ജ്യോതികുമാര്‍, കെ.രാജന്‍, ബിന്ദു കുയ്യാലില്‍, സുരേഷ് കുളങ്ങരത്ത് എന്നിവര്‍ പ്രസംഗിച്ചു. അഭിഭാഷകര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കോടതിയില്‍ പ്രവേശിച്ചത്.
ഏപ്രില്‍ ഒന്നു മുതലാണ് കോര്‍ട്ട് ഫീ പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടു രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ട ഹരജികളില്‍ കീഴ്‌ക്കോടതിയില്‍ ഇരുപത് രൂപയും മേല്‍ക്കോടതികളില്‍ മുപ്പത് രൂപയും പതിക്കണം. ജാമ്യ ഹരജികളില്‍ മജിസ്ട്രറ്റ്
കോടതിയില്‍ ഒരാള്‍ക്ക് രണ്ടു രൂപ ഒടുക്കേണ്ടത് അമ്പത് രൂപയാക്കി. സെഷന്‍സ് കോടതികളില്‍ അഞ്ചു രൂപയുണ്ടായിരുന്നത് നൂറു രൂപയാക്കി. വക്കാലത്തില്‍ അഞ്ചു രൂപ പതിക്കേണ്ടത് ഇരുപത്തഞ്ച് രൂപയാക്കി. മൂന്നു രൂപയുടെ ലീഗല്‍ ബെനിഫിറ്റ് സ്റ്റാമ്പ് പതിമൂന്നുരൂപയാക്കി. പല കോടതി ഫീസുകളും ആയിരം ഇരട്ടിയോളം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.