കൊയിലാണ്ടി: എസ്എആര്‍ബിടിഎം ഗവ. കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും പുതുതായി നിര്‍മ്മിച്ച
അക്കാദമിക് ബ്ലോക്കിന്റെയും പുരുഷ ഹോസ്റ്റലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വ്വഹിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാല് മണിക്ക് മുചുകുന്ന് കോളേജ് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍.ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തുന്നത്. 9.31 കോടി രൂപ ചെലവിലാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്. 15 ക്ലാസ് മുറികള്‍, രണ്ട് ലാബ്, നാല് ഡിപ്പാര്‍ട്ടുമെന്റുകള്‍, ഐക്യൂഎസി മുറി, നാല്
ശുചിമുറി ബ്ലോക്കുകള്‍, രണ്ട് ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവയാണ് അക്കാദമിക് ബ്ലോക്കിലുള്ളത്. രണ്ട് കോടി രൂപ ചെലവിലാണ് പുരുഷ ഹോസ്റ്റല്‍ നിര്‍മ്മാണം. 15 മുറികള്‍, രണ്ട് ശുചിമുറി ബ്ലോക്കുകള്‍, അടുക്കള, സ്റ്റഡി ഏരിയ, റിസപ്ഷന്‍ എന്നിവയാണ് ഉള്ളത്.
ചടങ്ങില്‍ എംഎല്‍എമാരായ കാനത്തില്‍ ജമീല, ടി പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
ലക്ഷദ്വീപിലെയും വടക്കന്‍ ജില്ലകളിലെയും വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തെ ആശ്രയിക്കുന്നുണ്ട്. 90%-ല്‍ അധികം വിദ്യാര്‍ഥികളൂം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാണ്. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും പരിപാടികളും കൃത്യമായി
വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്ഥാപനം നടത്തിവരുന്നുണ്ട്
പാഠ്യപാഠ്യേതര മേഖലകളിലും ഭൗതിക സാഹചര്യങ്ങളിലും കൈവരിച്ച നേട്ടങ്ങള്‍ കലാലയത്തിന് കൂടുതല്‍ മികച്ച ഗ്രേഡ് സമ്മാനിക്കും എന്ന് പ്രത്യാശിക്കുന്നതായി ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, പ്രിന്‍സിപ്പള്‍ ഡോ. സി.വി.ഷാജി, എം.പി.അന്‍വര്‍ സാദത്ത്,
ഡോ. ഇ.ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.