കൽപ്പറ്റ: കാട്ടിക്കുളം ആലത്തൂരില്‍ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(63) ആണ്
മരിച്ചത്. ഇന്ന് രാവിലെ 11:30നാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു വെള്ളുവിന് തേനീച്ചയുടെ കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം മാനന്താവാടി മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
