അരൂര്‍: ലഹരിക്കെതിരെ അരൂരില്‍ വനിതള്‍ രംഗത്ത്. കെഎസ്‌കെടിയു ലോക്കല്‍ കമ്മറ്റി വനിതാ കൂട്ടായ്മയാണ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങിയത്. ലഹരിവിരുദ്ധ ക്യാമ്പയിനില്‍
കെഎസ്‌കെടിയു ലോക്കല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് കെ.പി ബാലന്‍ ഉദ്ഘാടനം ചെയ്തു. നാദാപുരം സ്റ്റേഷനിലെ സിപിഒ സി.ഇ ബിജു ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എം.എം ഗീത അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കൂടത്താങ്കണ്ടി രവി, ഒ രമേശന്‍, എന്‍.ടി പ്രസന്ന എന്നിവര്‍ ക്ലാസെടുത്തു. സിപിഒ ബിജു ടൗണില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

