വടകര: മഹാത്മ ആര്‍ട്ട്‌സ് ആന്റ് സര്‍വീസ് (മാസ്) വടകരയുടെ ആഭിമുഖ്യത്തില്‍ മയക്കു മരുന്ന് ലഹരിക്കെതിരെ സ്‌നേഹജ്വാല സംഘടിപ്പിച്ചു. അഞ്ചു വിളക്ക് ജംഗ്ഷനില്‍ നടന്ന പരിപാടി
എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റ് ടി.വത്സലന്‍ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രയത്‌നിക്കുമെന്ന് പറഞ്ഞു കൊണ്ട് മോഹന കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി അംബിക, ഒ.എം ഭാസ്‌കരന്‍, എം.ആര്‍ ചന്ദ്രന്‍, എം.പി രാമചന്ദ്രന്‍, ടി.കെ അസീസ്, പ്രേമകുമാരി വനമാലി എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ കെ.പി അമ്മുക്കുട്ടി സ്വാഗതവും കെ.പി നജീബ് നന്ദിയും പറഞ്ഞു.

