Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരും: ജോയിന്റ് കൗണ്‍സില്‍

April 9, 2025
in പ്രാദേശികം
A A
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരും: ജോയിന്റ് കൗണ്‍സില്‍
Share on FacebookShare on Twitter

കൊയിലാണ്ടി: പങ്കാളിത്ത പെന്‍ഷന്‍ ഒരു പെന്‍ഷന്‍ പദ്ധതി അല്ലെന്നും സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ജീവനക്കാര്‍ക്ക് അന്തസ്സോടെയും മാന്യമായും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപകരിക്കൂവെന്നും ജോയിന്റ് കൗണ്‍സില്‍. അതിനാല്‍ മുതലാളിത്ത പെന്‍ഷന്‍ പദ്ധതിയായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് കൊയിലാണ്ടിയില്‍ നടന്ന ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. ജോയിന്റ് കൗണ്‍സില്‍ 56ാമത് ജില്ലാ സമ്മേളനം വി ആര്‍ ബീനമോള്‍ നഗറില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.അജിന അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, സെക്രട്ടറി എസ്.സജീവ്, സെക്രട്ടറിയേറ്റ് അംഗം പി.ശ്രീകുമാര്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി.എം.സജീന്ദ്രന്‍, പി.റാം മനോഹര്‍,
ജോയിന്റ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍

എ.വി.സജീവ്, ടി.അബ്ദുള്‍ ജലീല്‍, ഇ.എം.രതീഷ് കുമാര്‍, ഷിജു കെ, ദീപ്തി കെ.പി, പ്രമീള എം കെ, ജില്ലാ സെക്രട്ടറി പി സുനില്‍ കുമാര്‍, ടി രത്‌നദാസ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ ഷിജു (പ്രസിഡന്റ്), പി.സുനില്‍ കുമാര്‍ (സെക്രട്ടറി), ടി.എം.വിജേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

RECOMMENDED NEWS

വീട്ടമ്മ കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

വീട്ടമ്മ കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

5 months ago

കേരളോത്സവ വിജയികളെ അനുമോദിച്ചു

4 months ago
കുട്ടോത്ത് മേലേടത്തില്ലം രാമന്‍ നമ്പൂതിരി അന്തരിച്ചു

കുട്ടോത്ത് മേലേടത്തില്ലം രാമന്‍ നമ്പൂതിരി അന്തരിച്ചു

4 months ago
അ​പ​കീ​ർ​ത്തി​ക്കേ​​സി​ൽ ഷാ​ജ​ൻ സ്ക​റി​യ​യ്ക്ക് ജാ​മ്യം

അ​പ​കീ​ർ​ത്തി​ക്കേ​​സി​ൽ ഷാ​ജ​ൻ സ്ക​റി​യ​യ്ക്ക് ജാ​മ്യം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal