കണ്ണൂര്‍: ഡ്രൈവറും കണ്ടക്ടറും ലൈസന്‍സില്ലാതെ സര്‍വീസ് നടത്തിയ സ്വകാര്യബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.
ഡ്രൈവറെ ബസില്‍ നിന്നിറക്കിയശേഷം എഎംവിഐ സജി ജോസഫ് വണ്ടിയെടുത്താണ് യാത്രക്കാരെ അതത് സ്റ്റോപ്പുകളില്‍ ഇറക്കിയത്. മൂന്നു പെരിയയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ചക്കരക്കല്‍-തലശേരി റൂട്ടിലോടുന്ന അനുശ്രീ ബസ് ആണ് പിടിച്ചെടുത്തത്.
വാഹനത്തിന് 11,000 രൂപ പിഴ ചുമത്തുകയും ഫിറ്റ്‌നസ് റദാക്കുകയും
ചെയ്തു. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ നിരവധി സ്വകാര്യ ബസുകളില്‍ ലൈസന്‍സില്ലാതെ കണ്ടക്ടര്‍മാര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. 20 കേസുകളിലായി 55,000 രൂപയാണ് പിഴയായി ഈടാക്കിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് ആര്‍ടിഒ അറിയിച്ചു.

വാഹനത്തിന് 11,000 രൂപ പിഴ ചുമത്തുകയും ഫിറ്റ്‌നസ് റദാക്കുകയും
