അരൂര്‍: നടക്ക് മീത്തല്‍ എംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപിക
എന്‍.എം.ശാന്തിക്കുള്ള യാത്രയയപ്പും കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിച്ചു. എല്‍എസ്എസ്, പ്രീ പ്രൈമറി ടാലന്റ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു. എന്‍.കെ.ബിന്‍സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ഡ് അംഗങ്ങളായ പി.ശ്രീലത, വി.ടി.ഗംഗാധരന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ
സി.പി.നിധീഷ്, എം.വിജയന്‍, എ.പി.മുനീര്‍, ടി.കെ.രാജന്‍, കോറോത്ത് ശ്രീധരന്‍, മണ്ടോടി ബാബു, ഇ.എംരാധ, സി.മുരളീധരന്‍, വി.ടി.ലീല, എം.കെ.രജീന്ദ്രനാഥ്, പി.കെ.കണാരന്‍, കെ.എ.ശങ്കരന്‍, ടി.കെ.ഷാജു, കെ.ടി.എ.ഗഫൂര്‍, കന്യ, എന്‍.എം.ശാന്തി, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷഹബിന്‍, എസ് രമ്യ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

വാര്‍ഡ് അംഗങ്ങളായ പി.ശ്രീലത, വി.ടി.ഗംഗാധരന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ
