ചോറോട് ഈസ്റ്റ്: കുടുംബങ്ങളിലെ അസ്വാസ്ഥ്യങ്ങളും സംഘര്‍ഷങ്ങളും നമ്മുടെ കുട്ടികളെ ലഹരിയിലേക്ക് തള്ളിവിടുന്നതായി
വടകര ഡിവൈഎസ്പി ഹരിപ്രസാദ് പറഞ്ഞു. മാങ്ങോട്ട് പാറയില്‍ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നടത്തിയ ‘മാനിഷാദ’ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കള്‍ മക്കളുമൊന്നിച്ചു ഭക്ഷണം കഴിക്കാനോ ഒന്നിച്ച് ഇരുന്നു നര്‍മങ്ങള്‍ പങ്കു വെക്കാനോ പലരും തയ്യാറാവുന്നില്ല. നല്ല ഭക്ഷണവും വസ്ത്രവും മാത്രമല്ല നല്ല സൗഹൃദങ്ങളും സൃഷ്ടിക്കാന്‍ കഴിയണം.
ലഹരി വിരുദ്ധ ജനകിയ സമിതി ചെയര്‍മാന്‍ പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്
എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജംഷിദ കെ, ഷിനിത ചെറുവത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.കെ.രാമചന്ദ്രന്‍, രാജേഷ് ചോറോട്, അഷ്‌കര്‍ കെ എം, ഉദയകുമാര്‍ പി.കെ, ശശി.പി.കെ., എന്‍.കെ. മോഹന്‍, രാജേഷ് കെ.പി. എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പത്മനാഭന്‍ കിഴക്കയില്‍ സ്വാഗതവും ശ്രീജീഷ് യു.എസ്. നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധ ജനകിയ സമിതി ചെയര്‍മാന്‍ പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്
