ആയഞ്ചേരി: തുലാറ്റും നടയില്‍ പ്രവര്‍ത്തിക്കുന്ന ഗെയില്‍ വാല്‍വ് സ്റ്റേഷനില്‍ നിന്നും ആയഞ്ചേരി പഞ്ചായത്തിലെയും
പരിസരത്തെയും ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് പ്രകൃതി വാതക കണക്ഷന്‍ നല്‍കണമെന്ന് സിപിഐ ആയഞ്ചേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. സി.വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പൂക്കണ്ടി ചാത്തു പതാക ഉയര്‍ത്തി. പി.ടി.കെ വിനോദന്‍ രക്തസാക്ഷി പ്രമേയവും പറമ്പത്ത് സുനില്‍ അനുശോചന പ്രമേയും നടത്തി. കെ.കെ രാജന്‍ പ്രവര്‍ത്തന
റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, കെ.പി ബിനൂപ്, എന്‍.എം വിമല, കെ.സി രവി, എം ചന്ദ്രന്‍, എന്‍ കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.കെ രാജന്‍ (സെക്രട്ടറി), എ.പി ഹരിദാസന്‍ (അസി. സെക്രട്ടറി).


