ഇരിങ്ങല്‍: അയനിക്കാട് പോസ്റ്റ് ഓഫീസ് പരിസരത്ത് എക്സല്‍ അക്കാദമി എന്ന പേരില്‍ ട്യൂഷന് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.
ഇതിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി.വിനോദന്‍ നിര്‍വഹിച്ചു. കെ.ആര്.ദിനേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ മേലടി എഇഒ വി.രാജീവന് മുഖ്യപ്രഭാഷണം നടത്തി. പയ്യോളി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഹിജ എളോടി, പ്രമോദ് കുറൂളി, രാഗിഷ, ഷീബ നിര്ത്തന, ഇ. വാസുദേവന്‍, കെ ടി രാജീവന്, പി.ടി.വി.രാജീവന്, കൊളാവിപ്പാലം രാജന്, കെ അച്യുതന്, എം പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് പാലേരി സ്വാഗതവും ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു
അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസില്‍
പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ കണക്ക്, സയന്‍സ് വിഷയങ്ങള്‍ക്കും ട്യൂഷന് വേണ്ടി എക്്സല് അക്കാദമിയെ സമീപിക്കാം. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ചിത്രരചന, ഡാന്‍സ് ക്ലാസുകളും ഉടന്‍ ആരംഭിക്കും. രക്ഷിതാക്കള്‍ അയ്യപ്പന്‍കാവ് യുപി സ്കൂളിനടുത്തുള്ള ട്യൂഷന് സെന്ററുമായി ബന്ധപ്പെടണമെന്ന് എക്സല്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസില്‍
