വടകര: മികച്ച ഗ്രാമപഞ്ചായത്തായി മാറിയ മണിയൂരിന്റെ ആഹ്ലാദം പങ്കിടാന്‍ നാളെ (ബുധന്‍) വിജയഭേരി പരിപാടി നടക്കും.
വൈകുന്നേരം നാലിന് കുറുന്തോടിയില്‍ സംഘടിപ്പിക്കുന്ന ‘വിജയഭേരി’ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയഭേരിയുടെ ഭാഗമായുള്ള വര്‍ണശബളമായ ഘോഷയാത്ര മൂന്നരക്ക് എലിപ്പറമ്പത്ത് മുക്കില്‍നിന്ന് ആരംഭിച്ച് കുറുന്തോടിയില്‍ സമാപിക്കും.
മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവുമാണ് മണിയൂരിന്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും മണിയൂര്‍ നേടി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 13.71 കോടി
രൂപ ചെലവഴിച്ചും 2500 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍
നല്‍കിയും ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും മണിയൂര്‍ സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ മണിയൂരിന്റെ ഈ നേട്ടം.
പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ്മയുടെ ഫലമായാണ് ഈ നേട്ടമെന്ന് പ്രസിഡന്റ് അഷ്‌റഫ് പറഞ്ഞു. വിജയഭേരി പരിപാടിയില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എം.ജയപ്രഭ, സെക്രട്ടറി കെ.അന്‍സാര്‍, പഞ്ചായത്തംഗം വി.എം.ഷൈനി എന്നിവര്‍ പങ്കെടുത്തു.