Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കോട്ടയത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ചു രണ്ടു മരണം

April 8, 2025
in കേരളം
A A
കോട്ടയത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ചു രണ്ടു മരണം
Share on FacebookShare on Twitter

കോട്ടയം: നാട്ടകത്ത് എംസി റോഡില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു. ജീപ്പിലുണ്ടായിരുന്ന തൊടുപുഴ സ്വദേശിയായ സനുഷും ബിഹാറില്‍ നിന്നുള്ള തൊഴിലാളി കനയയ്യുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുന്ന് പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് എതിരെ വന്ന ജീപ്പ് ഇടിച്ച് കയറുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടതാണെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് ഏറെ നേരം എംസി റോഡില്‍ ഗതാഗത കുരുക്കുണ്ടായി. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
രണ്ട് പേരുടേയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി. പരിക്കേറ്റ മൂന്ന് പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ചിങ്ങവനം പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങി.

RECOMMENDED NEWS

വെള്ളികുളങ്ങര കരുണയില്‍ വേണുക്കുട്ടന്‍ എന്ന വേണുനാഥ് അന്തരിച്ചു

വെള്ളികുളങ്ങര കരുണയില്‍ വേണുക്കുട്ടന്‍ എന്ന വേണുനാഥ് അന്തരിച്ചു

2 months ago
കഴുത്തിനും തലയ്ക്കും മുറിവേറ്റ നിലയിൽ മധ്യവയസ്കൻ

കഴുത്തിനും തലയ്ക്കും മുറിവേറ്റ നിലയിൽ മധ്യവയസ്കൻ

4 months ago
കനത്ത മഴ: ചോറോട് ദേശീയപാതയോരത്ത് ദുരിതം

കനത്ത മഴ: ചോറോട് ദേശീയപാതയോരത്ത് ദുരിതം

3 weeks ago

എംടി: എഴുത്തും ജീവിതവും; വടകരയില്‍ സാഹിത്യ സംവാദം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal