Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഇടതുഭരണം വിദ്യാഭ്യാസ മേഖല തകര്‍ത്തു: സി.പി.ചെറിയ മുഹമ്മദ്

April 8, 2025
in വിദ്യാഭ്യാസം
A A
ഇടതുഭരണം വിദ്യാഭ്യാസ മേഖല തകര്‍ത്തു: സി.പി.ചെറിയ മുഹമ്മദ്
Share on FacebookShare on Twitter

 
വടകര: തുര്‍ച്ചയായ ഇടതുഭരണം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
സി.പി.ചെറിയ മുഹമ്മദ്.
കെഎസ്ടിയു വടകര സബ്ജില്ല കമ്മിറ്റി നടത്തിയ യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനാംഗീകാരമില്ലാത്ത അധ്യാപകര്‍, ഉള്ളടക്കമില്ലാത്ത പാഠപുസ്തകങ്ങള്‍, പ്രഹസനമാവുന്ന അധ്യാപക പരിശീലനങ്ങള്‍, താറുമാറായ ഉന്നത വിദ്യാഭ്യാസ രംഗം എന്നിവ കേരളത്തിന്റെ ശാപമായി മാറിയതായി അദ്ദേഹം പറഞ്ഞു. മാറിയ പരിതഃസ്ഥിതിയില്‍ സിലബസിനപ്പുറം കുട്ടികളുമായി സംവദിക്കാന്‍ അധ്യാപകര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സി.എന്‍.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന ടി.പി.അബ്ദുല്‍ ഗഫൂര്‍, വി.സി.വി.അബ്ദുള്‍ നാസര്‍, പി.കെ.അബ്ദുല്‍ മജീദ് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
കല്ലൂര്‍ മുഹമ്മദലി, പി.കെ.അസീസ്, എം.സി.ഇബ്രാഹിം വടകര, എന്‍.പി.അബ്ദുള്ള ഹാജി, ടി.ജമാലുദ്ദീന്‍, ടി.കെ.മുഹമ്മദ് റിയാസ്, സാജിദ്.കെ.പി, മുസ്തഫ.പി.എം, ഫൈസല്‍.എം, മഹമൂദ്.എം, അഷ്‌റഫ്.പി.കെ, മുഹമ്മദ് റഫീഖ്.എം.പി, സഫുവാന്‍.പി.സി, സുമയ്യ. കെ.പി, സാബിഖ്, ഈസ അബ്ദുല്ല,
ഇസ്മയില്‍ മടാശ്ശേരി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗഫൂര്‍.ടി.പി, വി.സി.വി.അബ്ദുല്‍ നാസര്‍, അബ്ദുല്‍ മജീദ്.പി.കെ എന്നിവര്‍ മറുമൊഴി രേഖപ്പെടുത്തി. അന്‍വര്‍ ഇയ്യഞ്ചേരി സ്വാഗതവും എം എം.മുസ്തഫ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

തോടന്നൂര്‍ ചീക്കിലോട്ട് കെ.ആര്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

തോടന്നൂര്‍ ചീക്കിലോട്ട് കെ.ആര്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

3 months ago
എ.രാജയ്ക്ക് എംഎൽഎയായി തുടരാം; ദേവികുളം തെ​രഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു

എ.രാജയ്ക്ക് എംഎൽഎയായി തുടരാം; ദേവികുളം തെ​രഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു

1 month ago
മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ മദ്യക്കടത്ത്; യുവാവ് പിടിയില്‍

മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ മദ്യക്കടത്ത്; യുവാവ് പിടിയില്‍

5 months ago
കുനിങ്ങാട് രാമത്ത് ശാന്തകുമാരി അമ്മ അന്തരിച്ചു

കുനിങ്ങാട് രാമത്ത് ശാന്തകുമാരി അമ്മ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal