Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാടം പൊന്നണിഞ്ഞു; നൂറുമേനി വിളഞ്ഞ് കണിവെള്ളരി

April 8, 2025
in പ്രാദേശികം
A A
പാടം പൊന്നണിഞ്ഞു; നൂറുമേനി വിളഞ്ഞ് കണിവെള്ളരി
Share on FacebookShare on Twitter

പേരാമ്പ്ര: പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. പൊന്നിന്‍ നിറത്തില്‍ നൂറുമേനിയാണ് ഫാമില്‍ കണിവെള്ളരി വിളഞ്ഞത്. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിലുള്ള കണിവെള്ളരിയാണ് അര ഏക്കര്‍ സ്ഥലത്ത് നിന്ന് വിളവെടുത്തത്. രാസവളങ്ങള്‍ ചേര്‍ക്കാതെ ജൈവരീതിയിലാണ് വെള്ളരി കൃഷി ചെയ്തത്. ആവശ്യക്കാര്‍ക്ക് പേരാമ്പ്ര ഫാമില്‍ നിന്ന് കണിവെള്ളരികള്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഉദ്യോഗസ്ഥരും കര്‍ഷകരും ഒറ്റക്കെട്ടായി നിന്നാണ് ഫാമിലെ കൃഷിയും വിളവെടുപ്പുമെല്ലാം നടത്തിയത്. ഒന്നാംഘട്ട വിളവെടുപ്പാണ് ഫാമില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 3,000 കിലോയോളം വെള്ളരിയാണ് വിളവെടുത്തത്. വേനല്‍മഴ പ്രശ്‌നമായെങ്കിലും ഇക്കുറിയും മുന്‍വര്‍ഷത്തേക്കാള്‍ വിളവാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി.പ്രകാശ് പറഞ്ഞു. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജമീല, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ.ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.സുനില്‍ കുമാര്‍, ഓവര്‍സീയര്‍ എം.എസ് ജിതേഷ്, ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി.പ്രകാശ്, കൃഷി അസിസ്റ്റന്റ് സിന്ദു രാമന്‍, ഫാം ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RECOMMENDED NEWS

പഞ്ചായത്തിന്റെ കൈത്താങ്ങ്; പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്

പഞ്ചായത്തിന്റെ കൈത്താങ്ങ്; പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്

3 weeks ago

വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് അത്യാസന്ന നിലയില്‍; സുഹൃത്തിനെതിരെ കേസ്‌

5 months ago
വടകരയില്‍ നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെ ഗോഡൗണില്‍ തീപിടിത്തം

വടകരയില്‍ നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെ ഗോഡൗണില്‍ തീപിടിത്തം

4 months ago

ഇന്നും കനത്ത മഴയും കാറ്റും പ്രതീക്ഷിക്കാം

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal