Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ ചങ്ങല തീര്‍ത്ത് നരിക്കൂട്ടുംചാല്‍ ഗ്രാമം

April 8, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ ചങ്ങല തീര്‍ത്ത് നരിക്കൂട്ടുംചാല്‍ ഗ്രാമം
Share on FacebookShare on Twitter

കുറ്റ്യാടി: സമൂഹത്തില്‍ ലഹരിയുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കുചേരണമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു. ‘പണിയാം പുതുവലയം പറന്നിറങ്ങും ലഹരി കഴുകനെ അകറ്റാം’എന്ന സന്ദേശവുമായി നരിക്കൂട്ടുംചാല്‍ ലഹരി വിരുദ്ധ സര്‍വ്വകക്ഷി കൂട്ടായ്മ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ഒരു മനസായി ഒറ്റക്കെട്ടായി നരിക്കൂട്ടുംചാല്‍ ഗ്രാമ വാസികള്‍ ഒന്നടങ്കം ചങ്ങലയില്‍ കണ്ണികളായി. ചെയര്‍മാന്‍ പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. നാദാപുരം ഡിവൈഎസ്പി എം.പി.ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുന്നുമ്മല്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ലീബ സുനില്‍, വാര്‍ഡ് മെമ്പര്‍ ടി.കെ. കുട്ട്യാലി, കണ്‍വീനര്‍ കൂരാറ വിനോദന്‍, എസ്. ജെ. സജീവ് കുമാര്‍, കെ. രാധാകൃഷ്ണന്‍, ടി. സുരേഷ് ബാബു, പി.കെ. ശശിധരന്‍, ജെ. ഡി . ബാബു, അനൂപ് കുമാര്‍, കെ.കെ. രവീന്ദ്രന്‍, സത്യന്‍ ലാസ്യം, പി.പി. ദിനേശന്‍, സിദ്ദാര്‍ത്ഥ് നരിക്കൂട്ടുംചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RECOMMENDED NEWS

കടുവാ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരും: മന്ത്രി എ.കെ.ശശീന്ദ്രന്‍

കടുവാ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരും: മന്ത്രി എ.കെ.ശശീന്ദ്രന്‍

4 months ago
അനുഗ്രഹം ചൊരിഞ്ഞ് പണ്ടാട്ടിമാര്‍ യാത്രയായി

അനുഗ്രഹം ചൊരിഞ്ഞ് പണ്ടാട്ടിമാര്‍ യാത്രയായി

2 months ago
മൊകേരി നടുപ്പറമ്പത്ത് സുലൈഖ അന്തരിച്ചു

മൊകേരി നടുപ്പറമ്പത്ത് സുലൈഖ അന്തരിച്ചു

3 months ago
മൂരാട് അപകടം: ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ മരിച്ചു

മൂരാട് അപകടം: ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ മരിച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal