മുയിപ്പോത്ത്: മുയിപ്പോത്ത് പി.ആര്‍ നമ്പ്യാര്‍ ഗ്രന്ഥാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സംഗമം
നടത്തി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്തു, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.നാരായണന്‍ മുഖ്യാതിഥിയായിരുന്നു ലഹരി വിരുദ്ധ സംഗമത്തിന്റെ ഭാഗമായി ‘കര്‍ട്ടന്‍’ പേരാമ്പ്രയുടെ ‘ജീവിതംമനോഹരമാണ് ‘ എന്ന നാടകവും അരങ്ങേറി.

