Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്

April 8, 2025
in കേരളം
A A
ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്
Share on FacebookShare on Twitter

കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരിട്ടെത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യണമെന്നും നോട്ടീസില്‍ ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ആറ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്.
ചില സംശയങ്ങള്‍ ചോദിക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം ഗോകുലം ഗോപാലന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വെച്ച് ഇഡി കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും കോഴിക്കോട്ടെ ഗ്രാന്റ് കോര്‍പറേറ്റ് ഓഫീസിലും അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തു. ഗോകുലം ഗ്രൂപ്പ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചെന്നാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന റെയ്ഡ് രാജ്യവ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്.

RECOMMENDED NEWS

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍ അന്തരിച്ചു

വിടവാങ്ങിയത് ധിഷണാശാലിയായ മാധ്യമ പ്രവര്‍ത്തകന്‍

2 months ago
മദ്യലഹരിയില്‍ മയങ്ങിപ്പോയ യാത്രക്കാരന്റെ സ്വര്‍ണമാല കവര്‍ന്നു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ മയങ്ങിപ്പോയ യാത്രക്കാരന്റെ സ്വര്‍ണമാല കവര്‍ന്നു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

1 month ago
മണിയൂര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്സുകള്‍; 29ന് ക്ലാസ് തുടങ്ങും

മണിയൂര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്സുകള്‍; 29ന് ക്ലാസ് തുടങ്ങും

2 weeks ago
വടകര എസ്ജിഎംഎസ്ബി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നാളെ

വടകര എസ്ജിഎംഎസ്ബി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നാളെ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal