മലപ്പുറം: ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ പ്രസവത്തിനിടെ മരിച്ച അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ്
നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയെന്ന് മലപ്പുറം എസ്പി ആര്‍.വിശ്വനാഥ് വെളിപ്പെടുത്തി. സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പോലീസാണ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
യുവതിയുടെ മരണം അമിത രക്തസ്രാവത്തെ തുടര്‍ന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൃത്യമായ പരിചരണം
ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ശനിയാഴ്ച വൈകീട്ടാണ് പ്രസവത്തിനിടെ യുവതി മരിക്കുന്നത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടയുകയായിരുന്നു. ശേഷം മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് ഭര്‍ത്താവ് സിറാജുദ്ദീനെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിയാണ്
ഇയാള്‍.
മരണം സംഭവിച്ച കാര്യം പോലീസിനെ അറിയിക്കാതെ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് മൃതദേഹം സംസ്‌കരിക്കാനായി ഭര്‍ത്താവ് കൊണ്ടുപോവുകയായിരുന്നു. ബന്ധുക്കള്‍ക്ക് മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞത്.