അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പനാട അങ്കണവാടി (സെന്റര്‍ നമ്പര്‍ 9) ക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വടകര എംഎല്‍എ
കെ.കെ രമ നിര്‍വഹിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു വി.പി, അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍ കുമാര്‍ എം, മുന്‍ മെമ്പര്‍ ശ്രീജേഷ് കുമാര്‍, വികസന സമിതി കണ്‍വീനര്‍ അബൂബക്കര്‍ കടവില്‍, കെ.എം പ്രേമന്‍, എം.കെ അരുണ്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അനിഷ ആനന്ദ സദനം സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ റീജ നന്ദിയും പറഞ്ഞു.

