കായക്കൊടി: അതിജീവനത്തിന്റെ അവശ്യ പാഠങ്ങളില്‍ ഒന്നായ നീന്തല്‍ പരിശീലനവുമായി ആലക്കാട് എംഎല്‍പി സ്‌കൂള്‍
പത്താം വര്‍ഷത്തിലേക്ക്. ഇവിടെ നിന്ന് 5-ാം ക്ലാസ് കഴിഞ്ഞ് പോകുന്ന എല്ലാ കുട്ടികളും നീന്തല്‍ പരിശീലനം നേടിയിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. അതിനനുസരിച്ചുള്ള ഇടപെടലാണ് ഈ വിദ്യാലയത്തില്‍ നടക്കുന്നത്. നടേമ്മല്‍ താഴെ കുളിക്കടവിലാണ് പരിശീലനം ഏര്‍പ്പെടുത്തിയത്. മുങ്ങി മരണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ എല്ലാ സ്‌കൂളുകളിലേയും എല്ലാ കുട്ടികളെയും നീന്തല്‍ പരിശീലനം സാധ്യമാക്കേണ്ടതുണ്ട്.
ആലക്കാട് എംഎല്‍പി സ്‌കൂളിലെ നീന്തല്‍ പരിശീലനം 10-ാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ഷിജില്‍ ഒ.പി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഒ.പി മനോജ് അധ്യക്ഷത വഹിച്ചു. നീന്തല്‍ പരിശീലനം സ്വായത്തമാക്കിയതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റും പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും ചേര്‍ന്ന് സാക്ഷ്യപത്രം നല്‍കുന്നു. പ്രധാനാധ്യാപകന്‍ എ.വി നാസറുദ്ദീന്‍, ദിവ്യ കെ ദിവാകരന്‍, റാഫി.ടി, ഫാത്തിമ.എം, ജമീല ജമാലുദ്ദീന്‍, പ്രസീത.ജി.എസ്, അന്‍സബ്.എം, മുഹമ്മദ് ഷമ്മാസ് അബ്ദുള്ള, മുഹമ്മദ് ബഷീര്‍ മാവുള്ളിടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആലക്കാട് എംഎല്‍പി സ്‌കൂളിലെ നീന്തല്‍ പരിശീലനം 10-ാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്
