Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മോദി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം പെരുകി: ഐ.മൂസ

April 7, 2025
in പ്രാദേശികം
A A
മോദി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം പെരുകി: ഐ.മൂസ
Share on FacebookShare on Twitter

വടകര: നരേന്ദ്രമോദിയുടെ ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെ.ബി മേത്തര്‍ എംപി നയിക്കുന്ന സാഹസ് യാത്രയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 90% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷ ഉറപ്പു നല്‍കി അധികാരത്തിലേറിയവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കുന്നവരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രജിത എ.കെ അധ്യക്ഷത വഹിച്ചു. ഗൗരി പുതിയൊത്ത്, ബാബു ഒഞ്ചിയം, കെ.പി കരുണാകരന്‍, ശശിധരന്‍ കരിമ്പനപ്പാലം, സതീശന്‍ കുരിയാടി, വി.കെ പ്രേമന്‍, പുഷ്പ മഠത്തില്‍, രജനി രാമാനന്ദ്, ജയലക്ഷ്മി, അനിത, രതി എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ നടപടികള്‍ സമസ്ത വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്ന തരത്തിലുള്ളതാണെന്ന് വടകരയില്‍ നല്‍കിയ സ്വീകരണ യോഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ജാഥാ ലീഡര്‍ ജെ.ബി മേത്തര്‍ എംപി പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ വിപത്തായി മാറിയ മദ്യവും മയക്കുമരുന്നു യഥേഷ്ടം ആവശ്യക്കാര്‍ക്ക് ലഭ്യമാകുന്നതിന് കാരണക്കാര്‍ സംസ്ഥാന ഭരണകൂടമാണെന്ന് ജെ.ബി മേത്തര്‍ കുറ്റപ്പെടുത്തി. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും, മദ്യ മയക്കുമരുന്ന് മാഫിയകളെയും പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്നും ജെ.ബി മേത്തര്‍ പറഞ്ഞു.

RECOMMENDED NEWS

പുതിയാപ്പ് കോമുള്ളി രവീന്ദ്രന്‍ അന്തരിച്ചു

പുതിയാപ്പ് കോമുള്ളി രവീന്ദ്രന്‍ അന്തരിച്ചു

4 months ago
ആയഞ്ചേരിയിലെ വെള്ളക്കെട്ട്:  ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

ആയഞ്ചേരിയിലെ വെള്ളക്കെട്ട്: ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

3 days ago
ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

1 month ago
ലഹരിയെ തുരത്തും; കലാപരിപാടികളുമായി കുട്ടികള്‍

ലഹരിയെ തുരത്തും; കലാപരിപാടികളുമായി കുട്ടികള്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal