Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര ജില്ലാ ആശുപത്രിക്ക് 83 കോടിയുടെ കെട്ടിടം പണിയുന്നു; ശിലാസ്ഥാപനം 12 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

April 7, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമില്‍ (പിഎംജെവികെ) ജില്ലയില്‍ അനുവദിച്ച വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 12 ന് പകല്‍ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ വീണ ജോര്‍ജ്, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ആറു നിലകളിലായി 83.08 കോടി രൂപ ചെലവില്‍ 14,329.08 ചതുരശ്ര മീറ്ററില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി പണിയുന്നത്. ആറ് ഓപ്പറേഷന്‍ തിയേറ്ററുകള്‍, 123 കിടക്കകളുള്ള പുരുഷ-വനിതാ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, 22 കിടക്കകളുള്ള എസ്‌ഐസിയു, 14 കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡ്, 25 കിടക്കകളുള്ള എമര്‍ജന്‍സി കെയര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിയില്‍ ബേസ്‌മെന്റ് ഫ്‌ലോറിലും പുറത്തുമായി 294 പാര്‍ക്കിംഗ് സൗകര്യം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ ആറ് ലിഫ്റ്റുകള്‍, കാത്തിരിപ്പ് സ്ഥലം, സ്റ്റോറേജ് സംവിധാനമുള്ള ഫാര്‍മസി, വലിയ കാത്തിരിപ്പ് സ്ഥലമുള്ള 24 ഒപി മുറികള്‍, നൂതന ലാബ്‌റേഡിയോളജി വകുപ്പ്, രക്തബാങ്ക് യൂണിറ്റ്, ഓഫീസുകളും കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യങ്ങളുമുള്ള അഡ്മിനിസ്‌ട്രേഷന്‍ ഏരിയ, അടുക്കള, ഡൈനിംഗ് സൗകര്യങ്ങള്‍, നൂതന സിഎസ്എസ്ഡി യൂണിറ്റ് മലിനജല സംസ്‌കരണ പ്ലാന്റിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നതാണ് നിര്‍മാണ പദ്ധതി.

RECOMMENDED NEWS

ഓട്ടോ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; നാലു പേര്‍ക്ക് പരിക്ക്

ഓട്ടോ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; നാലു പേര്‍ക്ക് പരിക്ക്

1 week ago
അരൂരില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

അരൂരില്‍ എംഡിഎംഎയുമായി പിടിയിലായവര്‍ വന്‍ റാക്കറ്റിലെ കണ്ണികള്‍

3 months ago
സിപിഐ നേതാവും റിട്ട. ഹെഡ്മാസ്റ്ററുമായ വില്യാപ്പള്ളി കെ.പി.കൃഷ്ണന്‍ അന്തരിച്ചു

സിപിഐ നേതാവും റിട്ട. ഹെഡ്മാസ്റ്ററുമായ വില്യാപ്പള്ളി കെ.പി.കൃഷ്ണന്‍ അന്തരിച്ചു

1 week ago

കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal