കൊയിലാണ്ടി: സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കുറുവങ്ങാട് കരിയാം പുതിയോട്ടില്‍ അനില്‍ കുമാര്‍
ബിജെപിയില്‍ ചേര്‍ന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ പ്രീണനത്തില്‍ പ്രതിഷേധിച്ചും മോദി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിട്ടുമാണ് ബിജെപിയില്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് പറയുന്നത്. സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.കെ.വൈശാഖ് പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ചു.
എസ്.ആര്‍.ജയ്കിഷ്, വി.കെ.ജയന്‍, അതുല്‍ പെരുവട്ടൂര്‍, കെ.വി.സുരേഷ്, ഒ.മാധവന്‍, പ്രിയ ഒരുവമ്മല്‍, കെ.പി.എല്‍.മനോജ്, രവി വല്ലത്ത് എന്നിവര്‍ പങ്കെടുത്തു.

എസ്.ആര്‍.ജയ്കിഷ്, വി.കെ.ജയന്‍, അതുല്‍ പെരുവട്ടൂര്‍, കെ.വി.സുരേഷ്, ഒ.മാധവന്‍, പ്രിയ ഒരുവമ്മല്‍, കെ.പി.എല്‍.മനോജ്, രവി വല്ലത്ത് എന്നിവര്‍ പങ്കെടുത്തു.