നരിപ്പറ്റ: ‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിര്‍ഭരമായ ഭാവി’ എന്ന സന്ദേശവുമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത്
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. കൈവേലിയില്‍ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.പ്രദോഷ്‌കുമാര്‍, ഡോ.എച്ച്.എസ്.സുഹാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ്.സന്തോഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.കെ.ഷാജി, കെ.കെ.ദിലീപ് കുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധി എന്‍.പി.സജിത്ത്, ഷാജില്‍കുമാര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
