വടകര: സോഷ്യലിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ അഡ്വ. എം.കെ പ്രേംനാഥിന്റെ ഛായാപടം വടകര എംപി വീരേന്ദ്ര കുമാര്‍ ഹാളില്‍ സ്ഥാപിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ്
എം.കെ ഭാസ്‌കരന്‍ ഫോട്ടോ അനാഛാദനം ചെയ്തു. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരന്‍, സി.പി രാജന്‍, പി.കെ കുഞ്ഞികണ്ണന്‍, കെ.എം നാരായണന്‍, സഹജഹാസന്‍, പി.സി വിപിന്‍ലാല്‍, രഞ്ജിത് കാരാട്ട്, പി.പി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

