മധുര: സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ. ടി.പി. രാമകൃഷ്ണൻ, പു
ത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടി.പി.രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കോഴിക്കോട്ടുകാരാണ്. പേരാമ്പ്ര എംഎല്‍എയായ രാമകൃഷ്ണന് എല്‍ഡിഎഫ് കണ്‍വീനറും വടകര സ്വദേശിയായ പുത്തലത്ത് ദിനശേന് എസ്എഫ്ഐ മുന്‍ നേതാവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. പാലക്കാട്ടുകാരിയായ കെ.എസ്.സലീഖ മുന്‍ എംഎല്‍എയാണ്.
കൂടാതെ, 85 അംഗ കേന്ദ്ര കമ്മിറ്റിയെയും ഇത്തവണ തെരഞ്ഞെടുത്തു. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. കേ
ന്ദ്ര കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയർന്നു.
അനുരാഗ് സക്സേന, എച്ച്.ഐ. ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്, കെ. പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ, സുരേഷ് പനിഗ്രാഫി, കിഷന് പരീക്, എന്‍. ഗുണശേഖരന്, ജോണ്‍ വെസ്ലെ, എസ്. വീരയ്യ, ദേബബ്രത ഘോഷ്, സയിദ് ഹുസൈന്, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.
കേന്ദ്ര കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പി.കെ. ശ്രീമതി, മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. പിബിയിൽ നിന്ന് പ്രായപരിധി കാരണം ഒഴിയുന്ന ആറുപേരെ കേന്ദ്രകമ്മിറ്റിയിലേക്ക്
പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കളായ മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രൻ പിള്ള, ബിമാന്‍ ബസു, ഹന്നാന്‍ മൊല്ല എന്നിവരെ കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാക്കളായും തീരുമാനിച്ചു.
നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് നിർദേശിച്ചപ്പോൾ ബംഗാൾ ഘടകം അതിനെ എതിർക്കുകയും മത്സരത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരുന്നു. പിന്നീട് തുടർചർച്ചകളിൽ സമവായത്തിലെത്തിയതിനാൽ മത്സരം ഒഴിവാകുകയായിരുന്നു.