വടകര: കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനിയറിങ് വടകരയുടെ രജത ജൂബിലി ആഘോഷങ്ങളുടെ
സമാപന സമ്മേളനം വടകരയിലെ കോളജ് ക്യാമ്പസില്‍ നടന്നു. കെ.പി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ ഉദ്ഘടനം ചെയ്തു. മണിയൂര്‍ പഞ്ചായത്തു പ്രസിഡന്റ് ടി.കെ അഷ്‌റഫ് അദ്ധ്യക്ഷനായി. 2024 ഏപ്രിലില്‍ പ്രശസ്ത നോവലിസ്റ്റ് കെ.പി രാമനുണ്ണി ആണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘടനം ചെയ്തത്. കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്.പി ശ്യാംലാല്‍ ടി, ചലച്ചിത്ര താരം വിഷ്ണു, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. സ്റ്റാഫ് അഡ്വൈസര്‍ നിതിന്‍ ടി, മാഗസിന്‍ എഡിറ്റര്‍ സാന്ദ്ര എന്നിവര്‍ ചേര്‍ന്ന് മാഗസിന്റെ ആദ്യ
കോപ്പി ചലച്ചിത്ര താരം വിഷ്ണു ഉണ്ണികൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു. ആദ്യകാല അധ്യാപകരെയും കോളേജ് സ്ഥാപിക്കുന്ന കാലത്തു പ്രവര്‍ത്തിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. ശശിധരന്‍, ശ്യാം സുന്ദര്‍, ജസ്റ്റിന്‍ ഡികോട്ട, ശിവപ്രകാശ്, നിതിന്‍ ടി, സൗമ്യന്‍, ഡോ. സുജിത്, ശ്രീന, ഡോ. ബിന്ദു, ലാല്‍ജി സിറിയക് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പൊട്ടക്കുളത്ത് സ്വാഗതവും യൂണിയന്‍ ചെയര്‍മാന്‍ സൂരജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത ഗായിക അഞ്ജു ജോസഫ് അവതരിപ്പിച്ച മെഗാ മ്യൂസിക് ഷോ, നൃത്ത കലാ പരിപാടികള്‍
എന്നിവ അരങ്ങേറി. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള എഐ റൊബോട്ടിക് വര്‍ക് ഷോപ്പുകള്‍, മെഗാ അലൂ0നി മീറ്റ്, കോണ്‍ഫറന്‍സുകള്‍, അലൂ0നി സ്‌പോര്‍ട്‌സ് മീറ്റ്, ഹാക്കത്തോണുകള്‍ എന്നീ പരിപാടികള്‍ നടത്തിയിരുന്നു.



