വടകര: തദ്ദേശ ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന പിണറായി വിജയന്‍ ഗവണ്മെന്റിനെതിരെ വരുന്ന തദ്ദേശ
തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു. കഴിഞ്ഞ ഒമ്പത് വര്‍ഷം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ പിണറായി ഗവണ്മെന്റ് തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റി കൈനാട്ടിയില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ മുന്നണി ചെയര്‍മാന്‍
അഡ്വ : പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ.കുഞ്ഞബ്ദുള്ള, സതീശന്‍ കുരിയാടി, എം.ടി.സലാം, കെ.പി.കരുണന്‍, കെ.കെ.സദാശിവന്‍, വി.സി.ഇക്ബാല്‍, ഒ.എം.അസീസ്, സി.നിജിന്‍, മൊയ്തു താഴത്ത്, അബൂബക്കര്‍ വരപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പി. ഇസ്മായില്‍ സ്വാഗതവും ശശി വള്ളിക്കാട് നന്ദിയും പറഞ്ഞു.

യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റി കൈനാട്ടിയില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ മുന്നണി ചെയര്‍മാന്‍