വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച നഗരസഭയായി വടകര നഗരസഭയ്ക്ക് അംഗീകാരം. കോഴിക്കോട് ജില്ല സമ്പൂര്‍ണ
മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വടകര നഗരസഭയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. മികച്ച നഗരസഭ, മികച്ച ഹരിത ടൗണ്‍, മികച്ച ഹരിത കര്‍മസേന കണ്‍സോഷ്യം, ഏറ്റവും കൂടുതല്‍ ഹരിത ടൗണുകളുള്ള നഗരസഭ എന്നീ നാലു പുരസ്‌കാരങ്ങളാണ് വടകരയ്ക്ക് ലഭിച്ചത്. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ വനം
വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, ക്ലീന്‍സിറ്റി മാനേജര്‍ കെ.പി രമേശന്‍, ഹരിത കേരളം മിഷന്‍ ആര്‍പി ഷംന.പി എന്നിവരും ഹെല്‍ത്ത് ടീമംഗങ്ങളും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.


