Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്

April 6, 2025
in കേരളം
A A
ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്
Share on FacebookShare on Twitter

കൊച്ചി: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുമ്പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എമ്പുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
2022ല്‍ കേരളത്തിലെ സിനിമ നിര്‍മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസ് അടക്കമുള്ള അഞ്ച് നിര്‍മാണ കമ്പനികളിലാണ് റെയ്ഡ് നടന്നത്. 2019 മുതല്‍ 2022 വരെയുള്ള ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി പരിശോധിച്ചത്. തുടര്‍നടപടികളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂരിന് ഇപ്പോള്‍ നോട്ടീസ് ലഭിച്ചത്.

RECOMMENDED NEWS

പെരുണ്ടച്ചേരിയില്‍ രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

പെരുണ്ടച്ചേരിയില്‍ രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

2 months ago
നാട് കൈകോര്‍ത്തിറങ്ങി; ഡ്രൈ ഡേ ആചരിച്ചു

നാട് കൈകോര്‍ത്തിറങ്ങി; ഡ്രൈ ഡേ ആചരിച്ചു

2 months ago
മാങ്ങോട്ട്പാറ പിലക്കാട്ട് മീത്തല്‍ കൃഷ്ണന്‍ അന്തരിച്ചു

മാങ്ങോട്ട്പാറ പിലക്കാട്ട് മീത്തല്‍ കൃഷ്ണന്‍ അന്തരിച്ചു

4 weeks ago
ട്രോളിങ് നിരോധനം: ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം

ട്രോളിങ് നിരോധനം: ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം

2 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal