വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ പെരുമന സ്റ്റേഡിയം ഗ്രൗണ്ടില്‍ സ്ഥാപിച്ച മാലിന്യ ശേഖരണ
കേന്ദ്രമായ മിനി എംസിഎഫ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചത്. എംസിഎഫിലെ മാലിന്യം കത്തിനശിച്ചു. ഇത് പ്രദേശത്ത് ആരോഗ്യപ്രശ്‌നത്തിന് ഇടയാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞും തീയണഞ്ഞില്ല.
സാമൂഹ്യവിരുദ്ധരുടെ താവളമായ ഇവിടെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിയുടെ ഉപയോഗമുണ്ടെന്ന പരാതി ശക്തമാണ്. ഇതിനിടയിലാണ് തീവെപ്പുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാണ്. പരിസരവാസികളുടെ സമാധാന ജീവിതം ഉറപ്പുവരുത്തണമെന്നു പ്രദേശത്ത്
പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതിയുടെ ചെയര്‍മാനും ഗ്രാമപഞ്ചായത്ത് മെമ്പറുമായ കെ.കെ.റിനീഷ് അഭ്യര്‍ഥിച്ചു.