കോഴിക്കോട്: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് ഓഫിസിന്റെ ഉദ്ഘാടനം എപ്രില്‍ 12 ന് രാവിലെ 11 മണിക്ക് നടക്കും. ഇതിനായുള്ള പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം മുന്‍ കെപിസിസി
പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍, എംപിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, കെപിസിസി ജനറല്‍ സെകട്ടറിമാരായ കെ ജയന്ത്, പി.എം നിയാസ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, കെപിസിസി അംഗങ്ങള്‍, ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ മുതലായവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നളന്ദാ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് ജനറല്‍ ബോഡിയോഗം എം.കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. മുന്‍ എംപിടിഎം പ്രതാപന്‍, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
പിഎം അബ്ദുറഹ്മാന്‍, തിക്കോടി നാരായണന്‍, മുതലായവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ സന്ദേശം ഡിസിസി പ്രസിഡന്റ് ജനറല്‍ ബോഡിയില്‍ വായിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് എപ്രില്‍ 6 മുതല്‍ മെയ് 6 വരെ നടക്കുന്ന ത്രിവര്‍ണ്ണോത്സവത്തിന് ഇന്ന് വൈകീട്ട് തിരി കൊളുത്തും. വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, പുസ്തകോത്സവം, കലാപരിപാടികള്‍, മാധ്യമ സെമിനാറുകള്‍ മുതലായവ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ നേതാക്കള്‍ സമ്മേനത്തില്‍ എത്തിച്ചേരും.


