Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു; അമ്മക്ക് പരിക്ക്‌

April 6, 2025
in കേരളം
A A
Share on FacebookShare on Twitter

 

പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലന്‍ ആണ് മരിച്ചത്. കണ്ണാടന്‍ചോലയക്ക് സമീപത്തായിരുന്നു ആക്രമണം. അലന്റെ അമ്മ വിജിയ്ക്കും പരിക്കേറ്റു. വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം.
കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് തന്നെ അലന്‍ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവ് വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്നാണ് വിവരം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അലന്‍ മരിച്ചിരുന്നു. സ്ഥിരം കാട്ടാനകള്‍ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RECOMMENDED NEWS

കള്ളാട് വള്ളിപ്പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

കള്ളാട് വള്ളിപ്പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

2 months ago
പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു സിപിഐ

പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു സിപിഐ

4 months ago

എഡിഎം നവീന്‍ ബാബുവിന്റെ മരണം: ഏകപ്രതി പി.പി.ദിവ്യയെന്ന് കുറ്റപത്രം

2 months ago
ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണം: സിപിഐ

ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണം: സിപിഐ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal