പുറമേരി: ദീര്‍ഘനാളായി പുറമേരി പഞ്ചായത്ത് പ്രദേശവാസികള്‍ കാത്തിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം
ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു.
മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, ഗ്രൗണ്ട് വികസന പ്രവൃത്തി, ബോര്‍വെല്‍, റീറ്റെയിനിംഗ് വാള്‍, ഫ്‌ലഡ് ലൈറ്റിങ്, അനുബന്ധ ഇലക്ട്രിക്കല്‍ പ്രവൃത്തി എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്. ഈ പ്രവൃത്തിക്കായി രണ്ടു കോടി രൂപയാണ് 2024-25 ബജറ്റില്‍ കായിക വകുപ്പ് അനുവദിച്ചത്. പ്രവൃത്തി എത്രയും വേഗം ആരംഭിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കായിക മന്ത്രിയുടെ നേതൃത്വത്തില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ പറഞ്ഞു.