കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തിന്റെ പ്രധാന ദിവസങ്ങളിലൊന്നായ വലിയവിളക്കിന്റെ തിരക്കിലാണ് ഇന്ന് കൊല്ലം
പിഷാരികാവ്. ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ദൂരെദിക്കില്‍ നിന്നുപോലും ഭക്തജനങ്ങളെത്തുകയാണ്. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയായി. മേളത്തിന്റെ പെരുക്കവും ആനകളുടെ ചുവടുവെപ്പും കാഴ്ചശീവേലിയുടെ കാഴ്ചക്ക് ഇമ്പമേറ്റി. വലിയ വിളക്ക് ദിവസമായതിനാല്‍ രാവിലെ തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു.
ഉല്‍സവത്തിന്റെ പ്രധാനവരവുകളിലൊന്നായ വസൂരിമാല വരവ് സാമിയാര്‍ക്കാവില്‍ നിന്നാണ് എത്തിയത്. മന്ദമംഗലത്തു നിന്നുള്ള ഇളനീര്‍ക്കുല വരവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആരംഭിച്ചു. വരവുകളിലെല്ലാം ഭക്തജനങ്ങളുടെ
നിറസാന്നിധ്യമുണ്ടായി.
പ്രധാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. റുറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം വടകര ഡിവൈഎസ്പി ഹരി പ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ക്കാണ് സുരക്ഷയുടെ ചുമതല. ദേശീയ പാതയില്‍ ഉച്ച മുതല്‍ ഗതാഗത ക്രമീകരണമുണ്ട്.
-സുധീര്‍ കൊരയങ്ങാട്