കൊയിലാണ്ടി: റേഷന്‍ വ്യാപാരികള്‍ സാധനങ്ങള്‍ സ്റ്റോക്ക് എടുക്കാതെ സമരത്തിലേക്ക്. ജനുവരിയില്‍ റേഷന്‍ വ്യാപാരികളും
താലൂക്ക് സപ്ലൈ ഓഫീസറും കരാറുകാരനും തമ്മില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങുന്നത്. ഈ മാസത്തെ റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് എടുക്കേണ്ടതില്ലെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. റേഷന്‍ സാധനങ്ങളിലെ തൂക്കകുറവ് അടുത്തതില്‍ പരിഹരിക്കാമെന്ന തീരുമാനം ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്നും ഇതിലൂടെ റേഷന്‍ വ്യാപാരികള്‍ ഭീമമായ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. പലതവണ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും
സ്വീകരിക്കാത്തത് കൊണ്ടാണ് സമരത്തിലേക്ക് പോകുന്നത്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍, ഇ. ശ്രീജന്‍, കെ.കെ.പരീത്, വി.എം.ബഷീര്‍, ടി.സുഗതന്‍, വി.പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.