കൊയിലാണ്ടി: വലിയവിളക്ക് ദിവസമായ ശനിയാഴ്ച പിഷാരികാവിലമ്മ പുറത്തെഴുന്നള്ളി. ഭക്തര്‍ സായൂജ്യമടഞ്ഞു.
വലിയവിളക്ക് ദിവസത്തെ പ്രധാനവരവുകളായ വസൂരിമാല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലന്റെ തിരുവായുധം വരവ് എന്നിവ എത്തിയതോടെ ക്ഷേത്രാങ്കണം ഭക്തജന സാഗരമായി. വൈകീട്ട് താലൂക്കിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വരവുകളെത്തി. താളമേളങ്ങളോടെ താലപ്പൊലി, ദേവീ ദൃശ്യങ്ങള്‍, നാസിക്‌ഡോള്‍,
മുത്തുക്കുടകള്‍, വര്‍ണകുടകള്‍ തുടങ്ങിയവ അലങ്കാരമായി. ഭക്തിയുടെ നിറവിലാണ് വരവുകള്‍ ക്ഷേത്രസന്നിധിയിലെത്തിയത്.
ഇന്നു (ഞായര്‍) പിഷാരികാവിലമ്മ ഊരുചുറ്റാനിറങ്ങി ഐശ്വര്യം ചൊരിയും. വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെ വരവും മറ്റ് അവകാശവരവുകള്‍ ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് പൂജകള്‍ക്ക് ശേഷം സ്വര്‍ണനെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളി പാല ചുവട്ടിലെക്ക് നീങ്ങും. ചടങ്ങുകള്‍ക്ക് ശേഷം മട്ടന്നൂര്‍ ശ്രീരാജ് മാരാരുടെ നേതൃത്വത്തിലുള്ള വിദഗ്ധരായ മേളക്കാരുടെ പാണ്ടിമേളത്തിനു
ശേഷം ക്ഷേത്രത്തിന്റെ കിഴക്കെ നടവഴി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനിറങ്ങി തിരിച്ച് പാലച്ചുവട്ടിലെത്തി രാത്രി 11.15 നുള്ളില്‍ വാളകം കൂടുന്നതോടെ കാളിയാട്ട മഹോത്സവത്തിനു സമാപനമാവും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഗതാഗതക്രമീകരണങ്ങള്‍ ഇന്നും തുടരും.
-സുധീര്‍ കൊരയങ്ങാട്