മണിയൂര്‍: മാസപ്പടി കേസില്‍ മകള്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിപദം
രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് മണിയൂര്‍ മണ്ഡലം കമ്മിറ്റി പിണറായിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം അച്യുതന്‍ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ചാലില്‍ അഷ്‌റഫ് അധ്യക്ഷച വഹിച്ചു. സി.പി.വിശ്വനാഥന്‍, പ്രമീള ഒ.പി, സുനില്‍കുമാര്‍ സി.എം, ചന്ദ്രന്‍ പാറോല്‍, ജാബിര്‍ വി.കെ.സി. കരീം കളരിക്കന്‍, ജയന്‍ കെ.കെ എന്നിവര്‍ സംസാരിച്ചു.
