അഴിയൂര്‍: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അഴിയൂര്‍ മണ്ഡലം ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. അഴിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടന്ന പ്രതിഷേധ പരിപാടി ജനകീയ മുന്നണി ചെയര്‍മാന്‍ അന്‍വര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ടി.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനകീയ മുന്നണി നേതാക്കളായ വി.കെ.അനില്‍കുമാര്‍, യു.എറഹിം, കെ.പി.രവീന്ദ്രന്‍,
വി.പി.പ്രകാശന്‍, പ്രദീപ് ചോമ്പാല, പി.പി.ഇസ്മയില്‍, ശ്രീജേഷ് പി.വി, ഷറിന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി.ബബിത്ത് സ്വാഗതം പറഞ്ഞു. ശശിധരന്‍ തോട്ടത്തില്‍, ഇ ടി അയൂബ്, കെ.പി വിജയന്‍, യൂസഫ് കുന്നോത്ത്, ഷാനി അഴിയൂര്‍, നസീര്‍ വീരോളി, മഹമ്മൂദ് ഫനാര്‍, അഹമ്മദ് കല്‍പ്പക ,രവീന്ദ്രന്‍ അഴിയൂര്‍, ഇക്ബാല്‍ അഴിയൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ടി.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനകീയ മുന്നണി നേതാക്കളായ വി.കെ.അനില്‍കുമാര്‍, യു.എറഹിം, കെ.പി.രവീന്ദ്രന്‍,
