വടകര: വടകര ജില്ല ആശുപത്രിയില്‍ സ്ഥിരമായി സര്‍ജന്‍, ജൂനിയര്‍ സര്‍ജന്‍ വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിക്കണമെന്ന്
താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. സര്‍ജന്‍ ഇല്ലാത്തതടക്കമുള്ള ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ സമിതി അംഗം പി.പി.രാജനാണ് ഉന്നയിച്ചത്. സര്‍ജനില്ലാതായതോടെ സര്‍ജറി മുടങ്ങിയിരിക്കുകയാണ്. സാധാരണക്കാര്‍ ഇതുമൂലം കഷ്ടപ്പെടുകയാണെന്ന് രാജന്‍ ചൂണ്ടിക്കാട്ടി.
താലൂക്ക് സര്‍വെ വിഭാഗം ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍വെയര്‍, ചെയിന്‍മാന്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കരുതലും കൈത്താങ്ങും,
സര്‍വ്വെ അദാലത്തിലേതടക്കം വര്‍ഷങ്ങളുടെ പഴക്കമുള്ള ഫയലുകള്‍ കെട്ടികിടക്കുകയാണ്. സര്‍വേ ഓഫിസിലെ പ്രശ്‌നങ്ങള്‍ സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്. ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ അഞ്ചും ആറും തവണ വന്നിട്ടും പരിഹാരം ലഭിക്കാത്തെ മടങ്ങുകയാണ്. 2023 മുതലുള്ള ഫയലുകള്‍ കെട്ടി കിടക്കുന്നതായി റവന്യൂ അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടുത്തുമെന്ന് തഹസില്‍ദാര്‍ ഡി.രഞ്ജിത്ത് പറഞ്ഞു.
ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ മൂരാട് ബ്രദേര്‍സ് ബസ്
സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെല്‍ട്ടര്‍ പുനര്‍ നിര്‍മിക്കണമെന്ന് വികസന സമിതി അംഗം പി.എം.മുസ്തഫ ആവശ്യപ്പെട്ടു. 40 വര്‍ഷത്തിലേറെ നിലവിലുണ്ടായിരുന്നതാണ് ബ്രദേര്‍സ് ബസ് സ്റ്റോപ്പ്. ആര്‍ടിഒ രേഖകളില്‍ ഈ സ്റ്റോപ്പ് കാണുന്നില്ലെന്ന സാങ്കേതിക കാരണമാണ് ദേശീയ പാത അധികൃതര്‍ പറയുന്നത്. ആര്‍ടിഒ ഈ കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ കോവിഡിന് മുമ്പ് നിര്‍ത്തിയ മുഴുവന്‍ ടെയിനുകള്‍ക്കും സ്റ്റോപ്പ് വേണമെന്ന് ആവശ്യമുയര്‍ന്നു.