തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇനി
യും രാജിവയ്ക്കാതെ തുടര്‍ന്നാല്‍ പ്രതിഷേധം കടുപ്പിക്കുമെന്നും സതീശന് പ്രതികരിച്ചു.
വീണയുടെ അക്കൗണ്ടില്‍ തെറ്റായ രീതിയില്‍ പണം വന്നതിന് തെളിവുണ്ട്. വീണയുടെ കമ്പനി ഒരു സേവനവും നല്‍കാതെയാണ് പണം വാങ്ങിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഇത് രാഷ്ട്രരീയപ്രേരിതമായ കേസല്ല, കള്ളപ്പണം വെളുപ്പിച്ച കേസാണെന്ന് സതീശന് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് പറയാനുള്ളത് കേട്ട ശേഷമാണ് കേസില്‍ അവരെ പ്രതി ചേര്‍ത്തത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായ ഉത്തര
വാദിത്വമുണ്ട്.
കോടിയേരിയുടെ മകന് കേസില്‍പെട്ടപ്പോള്‍ ഇതായിരുന്നില്ല സിപിഎമ്മിന്റെ നിലപാട്. കോടിയേരിയോടും പിണറായിയോടും സിപിഎമ്മിന് ഇരട്ടത്താപ്പ് എന്തിനാണെന്നും സതീശന് ചോദിച്ചു.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പിണറായിയുടെ കഴുത്തില്‍ ബിജെപി വച്ചിരിക്കുന്ന കത്തിയായി ഇത് മാറരുത്. രാജി വച്ച് പുറത്ത് പോവുകയാണ് ഏറ്റവും ഉത്തമമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.