വടകര: ജില്ലാ ആശുപത്രിയില്‍ സര്‍ജനെ ഉടന്‍ നിയമിക്കുക എന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേറിട്ടൊരു
പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രതീകാത്മകമായി സര്‍ജനെ നിയമിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ രോഗിയെ പരിശോധിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു.
സര്‍ജറി വിഭാഗത്തിലെ ഏക ഡോക്ടറെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സര്‍ജറി
ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കാതെ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ജില്ലാ ആശുപത്രി എന്നത് ബോര്‍ഡില്‍ മാത്രമാണെന്നും സ്റ്റാഫ് പാറ്റേണില്‍ ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ രീതിയിലാണ് കാര്യങ്ങളെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ബവിത്ത് മലോല്‍ പറഞ്ഞു. സര്‍ജറി വിഭാഗത്തില്‍ ഡോക്ടറെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്‍കി.
നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്
ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി, മുഹമ്മദ് മിറാഷ്, വി.കെ.പ്രേമന്‍, രഞ്ജിത്ത് കണ്ണോത്ത്, ഫസലു പുതുപ്പണം, കെ.ജി.രാഗേഷ്, ശ്രീജിഷ് യു. എ സ്, അഭിനന്ദ് ജെ മാധവ്, ജുനൈദ് കാര്‍ത്തികപ്പള്ളി, ഷോണ പി എസ്, അതുല്‍ ബാബു, റോബിന്‍ ഒഞ്ചിയം, സുഭാഷ് ചെറുവത്ത്, ശശി പറമ്പത്ത്, ജിബിന്‍ രാജ് കൈനാട്ടി, ഷിജു പുഞ്ചിരിമില്‍ എന്നിവര്‍ സംസാരിച്ചു.

സര്‍ജറി വിഭാഗത്തിലെ ഏക ഡോക്ടറെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സര്‍ജറി

നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്
